പശുമരം
കുഞ്ഞമ്മാമാ കുഞ്ഞമ്മാമാ..
നമ്മക്ക്... ഒരു പശുവമ്പ ഉണ്ടായിനേ...
ആ പശുവമ്പക്ക്...ഒരു കുഞ്ഞമ്പ ഉണ്ടായിനേ..
ചോന്ന കുഞ്ഞമ്പ, നല്ല കുഞ്ഞമ്പ..
ആ, കുഞ്ഞമ്പക്ക് ഞാനാന്നേ.. പുല്ലു പറിച്ചു കൊടുക്ക്വാ..
ഞാനാനാന്നേ... കാടിയുമ്പം കൊടുക്ക്വാ
കുഞ്ഞമ്മാമാ കുഞ്ഞമ്മാമാ..
ആ കുഞ്ഞമ്പയില്ലേ.. ൻറെ കൂടെ...
പാടത്തും, പറമ്പത്തും,കാട്ടിലും,ഒക്കെ വര്വേ..
ആ കുഞ്ഞമ്പക്ക്.. ഞാൻ മുത്തം കൊടുക്കലുണ്ടേ..
ആ കുഞ്ഞമ്പ... ഇക്കും.. മുത്തം തരാറുണ്ടേ..
കുഞ്ഞമ്മാമാ, കുഞ്ഞമ്മാമാ..
ഒരീസില്ലേ.. കുഞ്ഞമ്മാമാ..
ഞാനേ... ഉസ്കൂളി പോയതേന്വേ..
വെരുമ്പക്കില്ലേ.... കുഞ്ഞമ്മാമാ...
ഞാനതു പറയൂലാ...
ഏ കുഞ്ഞമ്മാമാ..
പിന്നെയുണ്ടല്ലോ കുഞ്ഞമ്മാമാ..
അമ്മ പറയലാന്നേ...
അപ്പാപ്പനും വല്ല്യേട്ടനും ഒക്കെ കൂടി
കുഞ്ഞമ്പേനെ കണ്ടത്തില് കുഴികുഴിച്ച് നട്ടതാന്ന്...
കുഞ്ഞമ്മാമാ,കുഞ്ഞമ്മാമാ..
എത്ര ദീസായീന്നോ... രാവിലേം ഉച്ചക്കും വൈന്നേരോം
കുഞ്ഞാവ, കണ്ടത്തിൽ പോയി നോക്കുന്നൂന്നോ...
കുഞ്ഞമ്പ, മരമായി മൊളച്ചു വര്വോ കുഞ്ഞമ്മാമ?
കുഞ്ഞമ്മാമാ, കുഞ്ഞമാമാ..
ഈ നാട്ടിലുള്ള എല്ലാ വെഷത്തവളേനെയും-
കൊല്ലണം,അല്ലേ കുഞ്ഞമ്മാമാ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ