മറക്കാനാവാത്തതിൽ ഒന്നാമത്തെ അദ്ധ്യായം
ഉമ്മയുടെ ഭ്രാന്തും എന്റെ കലയുമാണ്;
പിന്നെ ഒരു കരിമ്പൂച്ചയും,
അതാണെൻറെ രാഷ്ട്രീയവും.
എന്നെ ഉമ്മയുടെ മാനസികത്തിനു കാവലിരുത്തി
രണ്ട് പെങ്ങന്മാരും ഏട്ടനുംകൂടി
നാടോടിസഞ്ചികളുമായി നീലേശ്വരത്തേക്ക്
കൊല്ലാകൊല്ലത്തിലുള്ള നോമ്പിന്
സക്കാത്തു പിരിവിനു പോകുമായിരുന്നു.
ചെക്കനെങ്ങനെ സ്കൂളിൽ പോകുമെന്നോ
തള്ളയ്ക്കാരു കഞ്ഞിവെച്ചു കൊടുക്കുമെന്നോ
പഞ്ചായത്തു കൂടാൻ ബന്ധുക്കളോ
അയൽക്കാരോ വന്നതൊന്നും
സ്മരണകളുടെ സചിത്രകഥയിൽ
വരച്ചുവെക്കാൻ പറ്റിയിട്ടില്ല..
ഉമ്മയുടെ ഭ്രാന്ത് ഒരിക്കലും നിലയ്ക്കാത്ത;
ഉറക്കമില്ലാത്ത പാട്ടുകളായിരുന്നുവെങ്കിൽ,
ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കുന്ന
നളപാചകമായിരുന്നു എന്റെ കല...
ഉമ്മപ്പെണ്ണുങ്ങൾ പാടുന്ന
തോറ്റംപാട്ട് കേട്ടിട്ടുണ്ടോ നിങ്ങള്?
ഉടുമുണ്ടില്ലാതെ കാട്ടിലേക്കോടുന്ന
പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ?
പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ?
ഉമ്മച്ചിത്തെയ്യം ഉറഞ്ഞാടുന്നത് കണ്ടിട്ടുണ്ടോ?
ഉമ്മാ.. ഉമ്മാ.. എന്ന് പിറകേയോടുന്ന....
ഉമ്മാ.. ഉമ്മാ.. എന്ന് പിറകേയോടുന്ന....
എട്ടുവയസ്സുകാരൻ വെച്ച
കഞ്ഞി കുടിച്ചിട്ടുണ്ടോ നിങ്ങള്?
കഞ്ഞി കുടിച്ചിട്ടുണ്ടോ നിങ്ങള്?
അവന്റെ കറിക്കൂട്ടുകളുടെ സ്വാദറിയുമോ?
ഉണക്കമീൻ കൊണ്ട് എത്രതരം ഡിഷുകൾ
സാധ്യമാകുമെന്ന് ഗവേഷണം നടത്തിയിട്ടുണ്ടോ?
=
ഈ ഓർമ ഒരു കരിമ്പൂച്ചയുടെ
ദാരുണ മരണത്തിൻറെ കാത്തിരിപ്പാണ്.
അതാണെന്റെ രാഷ്ട്രീയ ലക്ഷ്യവും:
ഉണർന്നിരുന്നു പാട്ടുപാടുകയും
സ്വപ്നംകണ്ടുറങ്ങുകയും ചെയ്യുന്ന
രണ്ടു സങ്കടങ്ങൽക്കിടയിലേക്ക്
സാക്ഷയില്ലാത്ത അടുക്കള വാതിൽ വഴി
രാത്രി ഒരു പാടു വൈകുമ്പോൾ
ഇടയ്ക്ക് ദിഗംബരനായ ഒരു കരിമ്പൂച്ച
കയറിവരുമായിരുന്നു...
ശത്രുവിൻറെ വിയർപ്പുഗന്ധം,
അടങ്ങാത്ത കിതപ്പ്..
ചലനങ്ങളിലെ അതീവ ജാഗ്രത..
ചലനങ്ങളിലെ അതീവ ജാഗ്രത..
എല്ലാം പകൽപോലെ തെളിയുന്നുണ്ട്
തീരാത്ത പകയുടെ തിരശ്ശീലയിൽ.
ആഗമനോദ്ദ്യേശ്യം
എന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു.
പൊടുന്നനെ ഉമ്മയുടെ പാട്ടുനിലയ്ക്കുമ്പോഴാണ്
എന്റെ സ്വപ്‌നങ്ങൾ മുറിഞ്ഞ് ഉറക്കം തെളിയുക.
ഞെട്ടിയുണർന്ന്
ഇരുട്ടിൽ മണ്ണെണ്ണ വിളക്ക് കൊളുത്തുമ്പോൾ
ഇരുട്ടിൽ മണ്ണെണ്ണ വിളക്ക് കൊളുത്തുമ്പോൾ
കരിമ്പൂച്ച ഊതിക്കെടുത്തും.
നിലവിളിക്കുമ്പോൾ കഴുത്തിൽ
കലിയുടെ തഴമ്പിച്ച കരങ്ങളമരും.
വെറും മൂന്നാം ക്ലാസ്സുകാരന്റെ
പ്രതിരോധങ്ങളുടെ സകല ഞരമ്പുകളും
ഉരുകിയൊലിച്ചു ചുടു മൂത്രമായ്
കണങ്കാലിലൂടെ ഒഴുകിയിറങ്ങും.
അപ്പോൾ ഉമ്മച്ചിത്തെയ്യം ഉറയും
വയൽപ്പാട്ടുകൾ അലർച്ചയായ്മാറും.
വിപ്ലവഗാനം തെറിയുടെ മുദ്രാവാക്യമാകും
തലയിണക്കടിയിൽ നിന്നും അരിവാൾ വലിക്കും
കട്ടിലിനടിയിലെ ചുറ്റികയെടുക്കും.
കരിമ്പൂച്ച, നക്ഷത്രമെണ്ണി ഇരുട്ടിലേക്കോടി മറയും.
അതുകൊണ്ടായിരിക്കണം
നമ്മുടെ ചിഹ്നം ഒരിക്കലും മാറാത്തത്.
നമ്മുടെ ചിഹ്നം ഒരിക്കലും മാറാത്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ